Tuesday 29 January 2013

നബി ദിനം


നബി ദിനം ലോകം മുഴുവന്‍ സന്തോഷത്തോടെ ആഘോഷിച്ചു..സന്തോഷത്തിന്റെ ഈ ദിനങ്ങളെ STARS IN THE HEAVEN CLUB  ആവേശത്തോടെയാണ് വരവേറ്റത്.റബീഇനെ വരവേല്‍ക്കുന്ന  നോട്ടിസുകള്‍ എല്ലായിടത്തും ഒട്ടിച്ചുകൊണ്ടും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും STARS IN THE HEAVEN    റബീഇനെ സ്വീകരിച്ചു.വിപുലമായ പ്രവര്‍ത്തനങ്ങളായിരുന്നു  ക്ലബ്ബിന്റെ മേല്‍ നോട്ടത്തില്‍ നടത്തിയത്.പള്ളിയില്‍ നടന്നു വരുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിച്ചു ..നബി ദിനത്തില്‍ നടന്ന ജാഥക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് ആയിരുന്നു ക്ലബ്ബ് നല്‍കിയത്...മധുര വിതരണം ചെയ്ത് ക്ലബ്ബ് മാതൃകയായി..STARS IN THE HEAVEN CLUB അംഗങ്ങള്‍ ജാഥയില്‍ സജീവമായി പങ്കെടുക്കുകയും പ്രവാചക കീര്‍ത്തനത്തിന്റെ ഇശലുകള്‍ ആവോളം ഉയര്‍ത്തുകയും ചെയ്തു.  മദ്രസ്സയില്‍ നടന്ന കലാ പരിപാടികളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനും അവരെ പ്രോത്സാഹിപ്പിക്കാനും ക്ലബ്ബ് മുന്‍ കൈ എടുത്തു..ക്ലബ്ബിന്റെ നബി ദിന പരിപാടികളെ വന്‍ വിജയമാക്കുന്നതിന് സഹായിച്ച എല്ലാവര്ക്കും ക്ലബ്ബ് സെക്രടറി അന്‍ഫാസ് നന്ദി രേഖപ്പെടുത്തി..
ജംഷീദ് ,ജൈസല്‍ ,ഗഫൂര്‍ ,വാഹിദ് ,മുഹീദ് എന്നവരെ സെക്രട്ടറി പ്രത്യേകം അനുസ്മരിച്ചു...

പരിപാടികളില്‍ ആദ്യാവസാനം നേത്രത്വം നല്‍കിയ ക്ലബ്ബ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷഫീറിന്റെ പ്രവര്‍ത്തങ്ങളെ ക്ലബ്ബ് അംഗങ്ങള്‍ അനുമോദിച്ചു ...